പഞ്ചാബി നടനും പ്രൊഫഷണൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. പേശിയിൽ പരിക്കേറ്റതിനെത്തുടർന്ന് ഗുമൻ അമൃത്സറിലെ ആശുപത്രിയിൽ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
തുടർന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഗുമന് ഹൃദയാഘാതം ഉണ്ടായത്. ബോഡി ബിൽഡിങ് രംഗത്തും സിനിമാ രംഗത്തും ഒരുപോലെ സജീവമായിരുന്നു വരീന്ദർ സിങ് ഗുമൻ. 2009 ൽ ഗുമാർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വിജയിച്ചു. മിസ്റ്റർ ഏഷ്യ റണ്ണർ അപ്പുമായിട്ടുണ്ട്.
സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ-3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. വരീന്ദർ സിങ് ഗുമന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

