2026 ഫിഫ ലോകകപ്പ്; യോഗ്യത ഉറപ്പിച്ച് ബ്രസീൽ

2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയ്‌ക്കെതിരെ നിർണായക വിജയം നേടിയതോടെയാണ് ബ്രസീൽ യോഗ്യത ഉറപ്പിച്ചത്. പരാഗ്വേയ്‌ക്കെതിരായ നിർണായക പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. 44ാം മിനിറ്റിൽ വിങ്ങർ വിനീഷ്യസാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ബ്രസീലിന്‍റെ ആദ്യ ജയം. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലിനെ കൂടാതെ, അർജൻറീനയും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽനിന്ന് 25 പോയൻറുമായാണ് ബ്രസീലും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

Leave a Reply