ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം

ഹോങ്കോങ്ങിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തായ്‌പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നുപിടിച്ചത്. പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

കെട്ടിടങ്ങളുടെ മുകൾനിലയിലുള്ളവരാണ് കൂടുതലും കുടുങ്ങിക്കിടക്കുന്നത്. മരിച്ചവരിൽ ഒമ്പത് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടുന്നു. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മേഖലയാണിത്.

സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന ഏകദേശം 700 പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എട്ട് ബ്ലോക്കുകളിലായി 2000 അപ്പാർട്ട്‌മെന്റുകളിലായി ഏകദേശം 4800 പേരാണ് ഈ ഭവനസമുച്ചയത്തിൽ താമസിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply