Begin typing your search...
ഇടുക്കി ചീയപ്പാറക്കുത്തില്‍ കൊക്കയില്‍ വീണ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി
അടിമാലി ചീയപ്പാറയില്‍ കൊക്കയിലേക്കു വീണ വിനോദസഞ്ചാരിയെ സാഹികമായി രക്ഷപ്പെടുത്തി. മുംബൈ സ്വദേശി രമേശ് പടിയാനി (69) ആണ് 50 അടി താഴ്ചയിലെ കൊക്കയിലേക്ക് വീണത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
മുംബൈയില്‍ നിന്നെത്തിയ 43 അംഗ സംഘത്തിലുള്ളതാണ് രമേശ്. വെള്ളചാട്ടം കാണുന്നതിന് വാഹനം നിര്‍ത്തിയപ്പോള്‍ രമേശ് മൂത്രം ഒഴിക്കാനായി റോഡരികിലേക്ക് നീങ്ങി. ഇരുട്ടായതിനാല്‍ കൊക്ക കണ്ടില്ല. കാല്‍തെന്നി 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായ ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ചെറിയ പൊട്ടല്‍ സംഭവിച്ചു. പരിക്കു ഗുരുതരമല്ല.രാത്രിയായാല്‍ ചീയപ്പാറ, വാളറ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളില്‍ വൈദ്യുതവിളക്കുകളുടെ അഭാവം മൂലം സഞ്ചാരികള്‍ അപകടത്തില്‍പ്പെടാറുണ്ട്.
Next Story