Begin typing your search...

വാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രൂപയുടെ മൂല്യത്തില്‍ 45 പൈസയുടെ വര്‍ധന. ഇന്നലത്തേതിനെ അപേക്ഷിച്ച്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 81.47 ല്‍ ക്ലോസ് ചെയ്തു.

1000 ഇന്ത്യന്‍ രൂപ യ്ക്ക് 45 ദിര്‍ഹം 11 ഫില്‍സാണ്.

ഒരു യുഎഇ ദിര്‍ഹം 22 രൂപ, 17 പൈസ

ഒരു ഖത്തര്‍ റിയാല്‍ 22 രൂപ 39 പൈസ

ഒരു സൗദി റിയാല്‍ 21രൂപ 66 പൈസ

ഒരു ഒമാനി റിയാല്‍ 211 രൂപ 50 പൈസ

ഒരു ബഹ്‌റൈന്‍ ദിനാര്‍ 216 രൂപ 03 പൈസ

ഒരു കുവൈറ്റ് ദിനാര്‍ 263 രൂപ 35 പൈസ

എന്ന നിലയിലാണ്.

......................

തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ വിപണി. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 151.60 പോയന്റ് നഷ്ടത്തില്‍ 61,033.55ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 45.80 പോയന്റ് താഴ്ന്ന് 18,157ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തത് യൂറോപന്‍ വിപണിയെ നഷ്ടത്തിലാക്കി.

......................

കേരളത്തില്‍ രണ്ട് ദിവസമായി ഇടിഞ്ഞുനിന്ന സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 160 രൂപയുടെ ഇടിവായിരുന്നു സ്വര്‍ണത്തിന് ഉണ്ടായത്. ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ ഉയര്‍ന്ന് 4735 രൂപയായി.

..........

നഗരത്തിലെ എല്ലാ പാര്‍ക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാര്‍ക്കിങ് മെഷീനുകള്‍ സജ്ജീകരിച്ചതായി ദുബായ് ആര്‍.ടി.എ അറിയിച്ചു. ഇതോടെ, പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം പേപ്പര്‍ രഹിതമായി. ടച്ച് സ്‌ക്രീന്‍ സംവിധാനത്തിലൂടെ പാര്‍ക്കിങ് ഫീസ് അടച്ചാല്‍ പേപ്പര്‍ ബില്ലിന് പകരം മൊബൈല്‍ നമ്പറിലേക്ക് മെസേജ് വരുന്ന സംവിധാനമാണിത്.

............

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര രണ്ട് കോടിയില്‍ താഴെയുള്ള റീട്ടെയില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 9 മുതല്‍ നിലവില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

............

ട്വിറ്ററില്‍ നിലവില്‍ ബ്ലൂ ടിക്കുള്ള അക്കൗണ്ടുകളെ പുതിയ പരിഷ്‌ക്കരണം ബാധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ ഉപഭോക്താക്കള്‍ക്കും ബ്ലൂ ബാഡ്ജ് ആവശ്യപ്പെടുന്നവര്‍ക്കും ഇത് ബാധകമാകും. ശത കോടീശ്വരന്‍ എലോണ്‍ മസ്‌ക് ട്വിറ്റെര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ബ്ലൂ ടിക്കിന് പണം ഈടാക്കാനുള്ള തീരുമാനം.

............

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടും. വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. ജീവനക്കാരുമായി മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

..............

ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ കേരളത്തില്‍ നികുതി അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാനാന്തര സര്‍വീസ് നടത്തുന്ന ബസുകളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലെ സ്റ്റേ ആവശ്യമാണു ജസ്റ്റിസ് പി. ഗോപിനാഥ് അനുവതിക്കാതിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്നത് വിലക്കിയാണ് ഗതാഗത കമ്മിഷണര്‍ ഉത്തരവിട്ടത്.

...........

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂം (ദീീാ) സേവനങ്ങള്‍ വിപുലീകരിക്കുന്നു. സൂം മെയില്‍, കലണ്ടര്‍ എന്നീ സേവനങ്ങളാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. നിലവില്‍ ഇവയുടെ ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ സൂം ഉപയോഗം കുത്തനെ ഉയര്‍ന്നിരുന്നു. 2021ന്റെ മൂന്നാം പാദത്തില്‍ 369 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.

...........

സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്റെ ആകെ വരുമാനത്തില്‍ മാരുതി സുസൂക്കിയുടെ വിഹിതം ഉയരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാരുതിയുടെ സംഭാവന 39.1 ശതമാനം ആണ്. ഇക്കാലയളവില്‍ സുസുക്കി 2,217.50 ബില്യണ്‍ യെന്‍ നേടിയപ്പോള്‍ അതില്‍ 867.6 ബില്യണ്‍ യെന്നും മാരുതിയുടെ സംഭാവനയാണ്. ഏഴു വര്‍ഷത്തിനിടിയിലെ മാരുതിയുടെ ഏറ്റവും ഉയര്‍ന്ന വരുമാന വിഹിതമാണ് ഇത്തവണത്തേത്. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനമാണുയര്‍ന്നത്.

Krishnendhu
Next Story
Share it