ബിസിനസ് വാർത്തകൾ
കേരളത്തിലെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി സംസ്ഥാനത്തെത്തുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നതെന്നും ബാക്കി അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നതുകൊണ്ടുതന്നെ അവിടങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
...........................
ഡോളറിന് എതിരെ രൂപയുടെ രൂപയുടെ മൂല്യമിടിയുന്നത് ഇനി മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്യും. വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ ഉള്ളവിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക്‌സിംഗവി നേതൃത്വം നല്‍കുന്ന പാര്‍ലമെന്ററി സമിതിയാണ് വിലയിരുത്തുക
.....................
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് നേരിയ ഉയര്‍ച്ച. 7പൈസ ഉയര്‍ന്ന് 82 രൂപ 63പൈസയിലാണ് ഇപ്പോള്‍ വ്യാപാരം. ഇന്നലെ 82 രൂപ 70 പൈസയിലാണ് രൂപ ക്ലോസ് ചെയ്തത്.
1000 രൂപയ്ക്ക് 44 ദിര്‍ഹം 41 ഫില്‍സാണ്.
ഒരു യുഎഇ ദിര്‍ഹം 22 രൂപ, 52 പൈസ
ഒരു ഖത്തര്‍ റിയാല്‍ 22 രൂപ 72 പൈസ
ഒരു ഒമാനി റിയാല്‍ 214 രൂപ 83 പൈസ
ഒരു സൗദി റിയാല്‍ 22 രൂപ ഒരു പൈസ
ഒരു ബഹ്റൈന്‍ ദിനാര്‍ 219 രൂപ 42 പൈസ
ഒരു കുവൈറ്റ് ദിനാര്‍ 266 രൂപ 92 പൈസ എന്ന നിലയിലാണ്.
.....................
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തില്‍ തുടക്കം. ബോംബെ ഓഹരിസൂചിക സെന്‍സെക്സ് 84 പോയന്റ് താഴ്ന്ന് 61,029 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 20 പോയന്റ് താഴ്്ന്ന് 1 18,126 ലുമാണ് വ്യാപാരം തുടരുന്നു.
............................
കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4685 രൂപയായി. ഇതോടെ പവന് 240 രൂപ ഉയര്‍ന്ന് 37480 രൂപയാണ് ഇന്നത്തെ വില.
...........................
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഹരി വിപണിയില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കി. കൂടാതെ 45 ദിവസത്തിനുള്ളില്‍ 5 കോടി രൂപ പിഴയടക്കാനും ഉത്തരവിട്ടു.
ചോക്‌സി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരികളുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് നടപടി. വിവാദ വ്യവസായിയായ നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 140000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇരുവരും പ്രതികളാണ്. 2018 ല്‍ ഈ കേസില്‍ പെട്ടതിനെ തുടര്‍ന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.
.....................
കേരള വ്യവസായ സമൂഹത്തിന് തന്റെ കേരളശ്രീ സര്‍ക്കാര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി . വ്യവസായ ലോകത്തെ സമഗ്ര സംഭാനകള്‍ക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് കേരളശ്രീ സര്‍ക്കാര്‍ സമ്മാനിച്ചത്.
''ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അംഗീകാരങ്ങളെല്ലാം തന്നെ പ്രധാനമായും കലാ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തികളെ അംഗീകരിക്കുന്നതായിരുന്നു. എന്നാല്‍ പ്രഥമ കേരള പുരസ്‌കാരങ്ങളില്‍ വ്യവസായ സമൂഹത്തെ അംഗീകരിച്ചതില്‍ സന്തോഷം. അതുകൊണ്ടുതന്നെ ഈ അംഗീകാരം കേരളത്തിലെ എല്ലാ ബിസനസുകാര്‍ക്കും ലഭിക്കുന്ന അംഗീകാരമായി കണക്കാക്കുന്നെന്നും ' അദ്ദേഹം പ്രതികരിച്ചു.