ബിസിനസ് വാർത്തകൾ
യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 ഫില്‍സും ഡീസല്‍ ലിറ്ററിന് 25 ഫില്‍സും വര്‍ധിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയില്‍ വീണ്ടും ഇന്ധനവില വര്‍ധിക്കുന്നത്. സൂപ്പര്‍ പെട്രോളിന്റ വില 3.03 ദിര്‍ഹത്തില്‍ നിന്ന് 3.32 ദിര്‍ഹമായി ഉയര്‍ന്നു. സ്പെഷ്യല്‍ പെട്രോളിനും, ഇ പ്ലസ് പെട്രോളിനും 28 ഫില്‍സാണ് വര്‍ധിച്ചത്. സ്പെഷ്യല്‍ പെട്രോളിന് വില 2.92 ദിര്‍ഹത്തില്‍ നിന്ന് 3.20 ദിര്‍ഹമായി വര്‍ധിച്ചു. ഇപ്ലസിന്റെ വില 2.85 ദിര്‍ഹത്തില്‍ നിന്ന് 3.13 ദിര്‍ഹമായി ഉയര്‍ന്നു. ഡീസല്‍ വില 3.76 ദിര്‍ഹത്തില്‍ നിന്ന് 4.01 ദിര്‍ഹമായി വര്‍ധിച്ചു.
.................
ഏഴു മാസത്തിനുശേഷം ഇന്ത്യയില്‍ ഇന്ധന വില കുറ കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 44 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതാണ് ഇന്ത്യയിലും വില കുറയാനുള്ള കാരണം. അന്താരാഷ്ട്ര വിപണിയില്‍ ബാരലിനു 95 ഡോളറാണ് ഇപ്പോഴത്തെ വില.
..................
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവിഷ്കരിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ 'ഡിജിറ്റൽ റുപ്പീ'യുടെ മൊത്ത വില്‍പ്പന വിഭാഗത്തിന്റെ , പൈലറ്റ് അവതരണം ഇന്നുണ്ടാകും. ബോണ്ട് പോലുള്ള ഗവൺമെന്റ് സെക്യൂരിറ്റി ഇടപാടുകളിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുകയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഗവൺമെന്റ് സെക്യൂരിറ്റികളിൽ ദ്വിതീയ വിപണി ഇടപാടുകളുടെ സെറ്റിൽമെന്റിനാണ് ഇവ ഉപയോഗിക്കുകയെന്ന് ആർ.ബി.ഐ വിശദീകരിച്ചു. ചില്ലറ വിപണിയിലെ പൈലറ്റ് വിതരണം ഒരു മാസത്തിനുള്ളില്‍ ഉണ്ടാകും.
.....................
ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. 2016 ൽ പണനയ ചട്ടം രൂപീകരിച്ചശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം ആറ് ശതമാനത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതു സംബന്ധിച്ച റിപ്പോർട്ട്, റിസർവ് ബാങ്കിന് സമർപ്പിക്കേണ്ടിവന്നിരിക്കുന്നത്. തുടർച്ചയായ മൂന്നു പാദങ്ങളിൽ പണപ്പെരുപ്പം ആറു ശതമാനത്തിന് മുകളിൽ തുടർന്നാൽ അതിന്റെ കാരണങ്ങളും പരിഹാരനടപടികളും വിശദമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് ആർ.ബി.ഐ ചട്ടത്തിൽ പറയുന്നത്.
......................
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്നും മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. അതോടെ നിഫ്റ്റി 18,100 ഉും സെന്‍സെക്സ് 61,000 വും കടന്നു. സെന്‍സെക്സ് 363 പോയന്റ് ഉയര്‍ന്ന് 61,110ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 18,111ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ വിപണിയിലെ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.
......................
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇടിഞ്ഞു. ഇപ്പോള്‍ 82 രൂപ 69 പൈസയാണ് വിപണി മൂല്യം. 82.74 എന്ന നിലയിലാണ് ഇന്ന് രാവിലെ രൂപ ഓപ്പണ്‍ ചെയ്തത്.
ഒരു യുഎഇ ദിർഹം 22 രൂപ, 51 പൈസ
1000 ഇന്ത്യൻ രൂപയ്ക്ക് 44 ദിർഹം.42 ഫിൽസ്
ഒരു ഖത്തർ റിയാൽ 22 രൂപ 71 പൈസ
ഒരു ഒമാനി റിയാൽ 214 രൂപ 75 പൈസ
ഒരു സൗദി റിയാൽ 22 രൂപ 01പൈസ
ഒരു ബഹ്റൈൻ ദിനാർ 219 രൂപ31 പൈസ
ഒരു കുവൈറ്റ് ദിനാർ 266രൂപ 96 പൈസ
.................
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഭാരതി എയല്ടെല്ലിന് 2,145 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 89.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2022-23 ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം ഉയര്‍ന്നത് 33 ശതമാനം ആണ്. ആദ്യപാദത്തില്‍ അറ്റാദായം 1,607 കോടി രൂപയായിരുന്നു