Begin typing your search...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ആറാട്ട് ; തിരുവനന്തപുരം വിമാന സർവീസുകൾ നാളെ അഞ്ചുമണിക്കൂർ തടസ്സപ്പെടും.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ആറാട്ട് ; തിരുവനന്തപുരം വിമാന സർവീസുകൾ നാളെ അഞ്ചുമണിക്കൂർ തടസ്സപ്പെടും.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ നാളെ അഞ്ചുമണിക്കൂർ തടസ്സപ്പെടും. പരമ്പരാഗതമായി തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ആറാട്ട് പ്രദക്ഷിണം കണക്കിലെടുത്താണ് വിമാന സർവീസുകൾ 5 മണിക്കൂർ വൈകിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.പാരമ്പര്യമായി നടത്തിപ്പോരുന്ന ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും 5 മണിക്കൂറോളം എയർപോർട്ട് അടച്ചിടാറുണ്ട്. പുനർക്രമീകരണം നടത്തുന്ന ദേശീയ, അന്തർ ദേശീയ വിമാനയാത്ര സമയങ്ങൾ അതാതു എയർലൈനുകൾ അറിയിക്കും. സ്വാതന്ത്ര്യാനന്തരം 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെൻ്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ആറാട്ടിൻ്റെ ആചാരം മാറ്റമില്ലാതെ തുടരുന്നത്.

1932 ല്‍ കേണല്‍ ഗോദവര്‍മ രാജയാണ് റോയല്‍ ഫ്ലയിംഗ് ക്ലബിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്.എല്ലാ വര്‍ഷവും രണ്ട് തവണയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായി റണ്‍വേ അടച്ചിടുന്നത്. ആറാട്ട് നടക്കുന്ന ദിവസം അഞ്ച് മണിക്കൂറോളമാണ് റണ്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുക.പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ പത്താം നാളിലാണ്‌ ആറാട്ട് നടക്കുക. ഈ സമയം എയര്‍പോര്‍ട്ട് അധികൃതര്‍ ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് നൽകുന്ന അറിയിപ്പ് ´നോട്ടാം´ എന്നാണ് അറിയപ്പെടുന്നത്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെയുള്ള 5 മണിക്കൂറുകള്‍ക്കായാണ് സന്ദേശം നല്‍കുന്നത്. ഈ സമയ പരിധിയില്‍ വിമാനതാവളത്തിലേക്കും പുറത്തേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

ആറാട്ട്‌ ഘോഷയാത്രയില്‍ പദ്മാനഭസ്വാമിയുടെയും തിരുവമ്പാടി കൃഷ്ണന്റെയും നരസിംഹ മൂര്‍ത്തിയുടെയും തിടമ്പേറ്റിയ ഗരുഡവാഹനങ്ങളും, ആനകളുടെ ഫ്ലോട്ടുകളും, ഷാഡോ പോലീസും, സായുധ പോലീസും, പോലീസ് ബാന്‍ഡും, പഴയ രാജകുടുംബാഗവും ഉൾപ്പെടെയുള്ളവരാണ് എഴുന്നള്ളത്തില്‍ പങ്കെടുക്കുക. പ്രത്യേക പാസ്‌ ഉള്ളവര്‍ക്ക് മാത്രമേ ആ സമയത്ത് റണ്‍വേയില്‍ നില്‍ക്കുവാന്‍ അവകാശമുള്ളൂ. 3400 മീറ്റര്‍ നീളമുള്ള റണ്‍വേ ഈ സമയം മുഴുവന്‍ പൂര്‍ണ്ണമായും സിഐഎസ്‌എഫിൻ്റെ സുരക്ഷാ വലയത്തിലാണ് ഇണ്ടായിരിക്കുക. .

Krishnendhu
Next Story
Share it