സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.പവന് 1560 രൂപ കുറഞ്ഞു. 68,880 രൂപയായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില .ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി.

ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം. സ്‌പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,153.09 ഡോളറായി കുറഞ്ഞു.

യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഇടിഞ്ഞു. ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,156.90 ഡോളറായാണ് വില കുറഞ്ഞത്. ചൈനയും യു.എസും തീരുവ കുറക്കാൻ തയാറായതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം.

ഇന്ത്യൻ ഓഹരി വിപണികളിലും ഇന്ന് നേട്ടമില്ല. ഫ്‌ലാറ്റായി വ്യാപാരം ആരംഭിച്ച വിപണികൾ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സിൽ 500 പോയിന്റ് നഷ്ടവും നിഫ്റ്റിയിൽ 200 പോയിന്റ് നഷ്ടവുമുണ്ടായി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply