സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റിസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേൽക്കുന്നത്. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്.
രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കും. ഈ വർഷം നവംബർ 23 വരെയാണ് ഗവായിയുടെ കാലാവധി. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

