സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 320 രൂപയാണ് വർദ്ധിച്ചിരുന്നു. ഇതോടെ ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74520 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,500 രൂപ നൽകേണ്ടി വരും.
ഫെഡ് നിരക്ക് കുറയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ പ്രസംഗത്തിനെ തുടർന്ന് ഡോളർ ഇടിഞ്ഞതോടെ ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഡോളർ ദുർബലമാകുമ്പോൾ പൊതുവെ ഒരു ബദൽ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതുകൊണ്ട് കൂടുതൽ വാങ്ങലുകൾ നടക്കുകയും അത് സ്വർണവിലയെ ഉയർത്തുകയും ചെയ്തു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

