സംഘർഷം നിയന്ത്രിക്കാനുള്ള താക്കോൽ പാകിസ്താന്റെ കൈവശമെന്ന് ശശി തരൂർ

പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ പാക് അധീന കശ്മീരിലും പാകിസ്താനിലും ഭീകര പരിശീലന ക്യാമ്പുകൾക്കെതിരെ നടത്തിയ ‘ഓപറേഷൻ സിന്ദൂറി’ന് ​പ്രശംസയുമായി കോൺ​ഗ്രസ് നേതാവും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എം.പിയുമായ ഡോ. ശശി തരൂർ. സംഘർഷത്തിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള താക്കോൽ പാകിസ്താന്റെ കൈവശമാണ്’, തരൂർ പറഞ്ഞു. ഇത് വ്യക്തമായും ഒറ്റത്തവണ നടപടിയാണ്. ഒരു നീണ്ട യുദ്ധത്തിന്റെ ആരംഭമല്ല’ അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് തുടർനടപടികൾക്ക് പദ്ധതികളൊന്നുമില്ലെന്ന് പറഞ്ഞ തരൂർ, സംഘർഷം ലഘൂകരിക്കേണ്ട ഉത്തരവാദിത്തം പാകിസ്താനാണെന്ന് അഭിപ്രായപ്പെട്ടു. നമ്മു​ടെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ ടുഡേ ടി.വിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.

‘ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി, സ്വയം പ്രതിരോധത്തിനായി പ്രവർത്തിച്ചു,’ ‘അനിയന്ത്രിതമായ സംഘർഷം തടയാൻ ബന്ധപ്പെട്ട എല്ലാവരും വിവേകപൂർവ്വം പ്രവർത്തിക്കേണ്ട സമയമാണിത്’, അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ ആക്രമണങ്ങളുടെ കൃത്യതയെ അദ്ദേഹം പ്രശംസിച്ചു.

‘ഇത് വളരെ മികച്ചതായിരുന്നു. ഇന്ത്യ ഒമ്പത് തീവ്രവാദ ലോഞ്ച് പാഡുകളും മുരിഡ്കെ പോലുള്ള അറിയപ്പെടുന്ന ആസ്ഥാനങ്ങളും ആക്രമിച്ചു. അദ്ദേഹം പറഞ്ഞു. പാകിസ്താൻ സൈനിക ക്യാമ്പുകളും സർക്കാർ സ്ഥാപനങ്ങളളും ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും സാധാരണക്കാരുടെ മരണങ്ങൾ കുറക്കുന്നതിന് രാത്രിയിൽ ആക്രമണം നടത്താനുള്ള തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply