ശബരിമല സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

ശബരിമല സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. കോടതിയെയും ജനങ്ങളെയും പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.അതേസമയം, ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നതിൽ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വിമർശിച്ചില്ല.

ശബരിമലയിലെ ശിൽപം വിൽപന നടത്തിഎന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇന്നലെയും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. സ്വർണ്ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണ ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. സഭയിൽ വിട്ടുവീഴ്ച ഇല്ലെന്നും നിയമസഭയിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് പ്രതിപക്ഷ നിലപാട്.ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കാതെ സഹകരിക്കില്ല. ചർച്ചയല്ല വേണ്ടത് രാജിയാണ് വേണ്ടതെന്നും പ്രതിപക്ഷം പറയുന്നു.

അതിനിടെ, സ്വർണപ്പാളി മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ ലഭിച്ചെന്ന് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി തേടിയുള്ളതായിരുന്നു മെയിൽ. കത്ത് താൻ നോട്ട് എഴുതി ദേവസ്വം കമ്മീഷണർക്ക് വിട്ടെന്നും,പിന്നീട് കോവിഡ് കാലമായതിനാൽ എന്തായെന്ന് അറിയില്ലെന്നും എൻ.വാസു പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply