ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

