ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദുബൈയിലും അബൂദബിയിലും ജാഗ്രതാ നിർദേശം

ദുബൈയിലും അബൂദബിയിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി. പൊടിയും മണലും ഉയർന്നത് കാരണം റോഡുകളിൽ ദൃശ്യപരത പലയിടത്തും കുറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളിലും ഈ അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടി അലർജിയുള്ളവർ വീടിനുള്ളിൽ തുടരണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വാഹനമോടിക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതും കാലാവസ്ഥയുടെ വീഡിയോകൾ പകർത്തുന്നതും ഒഴിവാക്കണം.

അതേസമയം, ഈ ആഴ്ചയിൽ താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. ഉയർന്ന താപനില 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജലാംശം നിലനിർത്താനു മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *