വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു; പൈലറ്റ് സുരക്ഷിതം, അന്വേഷണം ആരംഭിച്ചു

ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു. വിമാനം താംബരത്തിന് സമീപമുള്ള ചതുപ്പിലെക്കാണ് തകർന്നു വീണത്. സ്ഥിരം പരിശീലനത്തിനായി ഉപയോഗിക്കുന്ന പൈലറ്റസ് PC -7 വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു. വിമാനം ചതുപ്പിലേക്ക് വീണതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വ്യോമസേന വ്യക്തമാക്കി


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply