ബിഹാറിൽ നടക്കുന്ന ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഇടിച്ചു പോലീസുകാരനു പരുക്ക് പറ്റി. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലാണ് ജീപ്പ് ഇടിച്ചു കയറിയത്. കോൺഗ്രസ് അനുയായികളും പൊലീസുകാരും ഉടൻ തന്നെ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി. ജീപ്പിന്റെ ചക്രങ്ങൾക്കടിയിൽനിന്നു മോചിതനായ ശേഷം പൊലീസുകാരൻ മുടന്തി ഓടുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
രാഹുൽ ഗാന്ധി കുപ്പിവെള്ളം പൊലീസുകാരനു നൽകിയ ശേഷം അനുയായികളോട് അദ്ദേഹത്തിനു വേണ്ട കാര്യങ്ങൾ ചെയ്തുനൽകാൻ ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പരുക്കിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. അതേസമയം പൊലീസ് കോൺസ്റ്റബിൾ രാഹുൽ ഗാന്ധിയുടെ ജീപ്പിനിടിയിൽ ചതഞ്ഞുപോയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം രാജകുമാരൻ അദ്ദേഹത്തെ പരിശോധിക്കാൻ പോലും ജീപ്പിനു പുറത്തിറങ്ങിയില്ലെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

