വോട്ട് അട്ടിമറി ആരോപണത്തിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോൺഗ്രസ്. വോട്ട് ചോരി ഡോട്ട് ഇൻ എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. എല്ലാവരും പ്രചാരണത്തിൽ പങ്കാളികളാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ‘വോട്ട് ചോരി’ അഥവാ വോട്ട് മോഷണം,, ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിന് അപാകതകളില്ലാത്ത വോട്ടർ പട്ടിക അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

