പെന്‍സില്‍ വായില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന (ആര്‍ആര്‍ടി) അംഗങ്ങള്‍ രക്ഷിച്ചു. വൈത്തിരിക്കടുത്ത പൊഴുതന അച്ചൂര്‍ സര്‍ക്കാര്‍ തളര്‍ന്ന നിലയില്‍ കോഴി വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളാണ് വേഴാമ്പലിന്റെ വായില്‍ നിന്ന് പെന്‍സില്‍ പുറത്തെടുത്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പക്ഷി അവശനിലയിലായ കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം എത്തുകയായിരുന്നു.
തുടര്‍ന്ന് വേഴാമ്പലിനെ വനംവകുപ്പിന്റെ ഓഫീസില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് തൊണ്ടയുടെ ഒരു ഭാഗത്ത് പെന്‍സിലിന്റെ കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു. അല്‍പ്പസമയത്തെ പരിശ്രമത്തിന് ശേഷമാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പെന്‍സില്‍ വേഴാമ്പലിന്റെ തൊണ്ടയില്‍ നിന്ന് പെന്‍സില്‍ കഷ്ണം പുറത്തെടുത്തത്. വേഴാമ്പലിന് പരിക്കുകള്‍ ഒന്നുമില്ല. നിരീക്ഷണത്തിന് ശേഷം വേഴാമ്പലിനെ വനത്തിലേക്ക് വിട്ടു.