വേതനവര്‍ധനവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പ്രചാരണത്തിനായെത്തും. ഏതെങ്കിലും സ്ഥാനാർഥിയെ അനുകൂലിച്ചല്ല, സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇവർ ഇവിടെ പ്രചാരണം നടത്തുക. ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ സമരത്തിന്റെ നാലാം ഘട്ടമായ ‘രാപകൽ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ആശമാർ പ്രചരണത്തിനായി നിലമ്പൂരിലെത്തുന്നത്.
വേതനവര്‍ധനവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂരിൽ പ്രചരണത്തിന്
