വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്.യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെൽഫയർപാർട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വെൽഫെയർ പാർട്ടി പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.ഇക്കാര്യത്തിില് കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; പി.കെ കുഞ്ഞാലിക്കുട്ടി
