വെസ്റ്റ് ഇൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് വെസ്റ്റ് ഇൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ വിരമിച്ചു. 29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ടി20 റൺസും മത്സരങ്ങൾ കളിച്ചതിന്റെയും റെക്കോർഡ് സ്വന്തമാക്കിയ ഇടംകൈയ്യൻ ബാറ്റർ, വൈകാരികമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിതെന്നും തീരുമാനം എടുക്കുന്നതിന് മുൻപ് ഏറെനേരം ആലോചിച്ചതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Leave a Reply