പ്രമുഖ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ വിവോ അവരുടെ വി സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വി60ഇ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയത്. അമോലെഡ് ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണില്‍ മീഡിയടെക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്ഫോണിലുണ്ട്. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ച് അപ്ഡേറ്റും സ്മാര്‍ട്ട്ഫോണിന് ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.
മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവ യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം. വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും വിവോ പാര്‍ട്ണര്‍ ആയിട്ടുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.തുടക്കത്തില്‍ വിവിധ ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.
2392 × 1080 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് FHD+ ക്വാഡ് കര്‍വ്ഡ് AMOLED ഡിസ്‌പ്ലേ, 20:9 വീക്ഷണാനുപാതം, 120Hz റിഫ്രഷ് നിരക്ക് എന്നിവയാണ് പ്രധാന സവിശേഷതകള്‍. സ്‌ക്രീന്‍ 480Hz ടച്ച് സാമ്പിള്‍ റേറ്റും 1900 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് പാളി ഉപയോഗിച്ച് ഡിസ്‌പ്ലേ പരിരക്ഷിച്ചിരിക്കുന്നു. മെച്ചപ്പെട്ട ഗ്രാഫിക്‌സിനായി മാലി-G615 MC2 GPU-യുമായി ഇണക്കിചേര്‍ത്ത ഒക്ട-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7360 ടര്‍ബോ 4nm പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. ഫണ്‍ടച്ച് ഒഎസ് 15നെ അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഡ്യുവല്‍ നാനോ സിമ്മുകളെ പിന്തുണയ്ക്കുന്നു.
കാമറ വിഭാഗത്തില്‍ പിന്നില്‍ 1/1.4′ Samsung HP9 സെന്‍സര്‍, f/1.88 അപ്പേര്‍ച്ചര്‍, OIS എന്നിവയുള്ള 200എംപി പ്രധാന കാമറയും f/2.2 അപ്പേര്‍ച്ചറും ഓറ ലൈറ്റും ഉള്ള 8എംപി അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഫൂട്ടേജുകള്‍ക്കായി ഇത് 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. മുന്‍വശത്ത്, f/2.0 അപ്പേര്‍ച്ചറുള്ള 50എംപി ഐ ഓട്ടോഫോക്കസ് കാമറ മൂര്‍ച്ചയുള്ള സെല്‍ഫികളും വീഡിയോ കോളുകളും ഉറപ്പാക്കുന്നു. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

