വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാർത്തിക പ്രദീപ് തിരുവനന്തപുരം സ്വദേശിനിയെയും കബളിപ്പിച്ച് പണം കൈക്കലാക്കിയിരുന്നു. ഇതിൽ തിരുവനന്തപുരം സ്വദേശി ആഷ്നയ്ക്ക് 65 ലക്ഷം രൂപയാണ് നഷ്ടമായത്. വിദേശത്ത് കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്ന ആരോപിച്ചു.
അതേമയം കാർത്തിക ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും എഗ്രിമെന്റിന്റെ കോപ്പിയും മീഡിയവണിന് ലഭിച്ചു. തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് കാർത്തികയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

