ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാർഡ് നരേന്ദ്രനാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അരഷർകടവ് ആൻഡ്രൂസാണ് കുത്തിയത്.
……………………………
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്.
……………………………
തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ. ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ നടക്കുന്ന തീർത്ഥാടനം പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക.
……………………………
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് ആണ് അറസ്റ്റിലായത്.
……………………………
അനാഥ മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രം നടത്തിപ്പിലും കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്.
……………………………
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കട്ടപ്പന കൊച്ചുതോവാളയിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 12 പന്നികളെ ദയാവധം ചെയ്‌തു.
……………………………
ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിൻ എംഎൽഎയുടെ ശ്രമമെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ്. ഓഗസ്റ്റ് ഏട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ കേസ് എടുത്തത് ഡിസംബർ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാൻ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.
……………………………
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈ.എസ് ശർമിള വീണ്ടും കസ്റ്റഡിയിൽ. പൊലീസ് നിർദ്ദേശം ലംഘിച്ച് സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. ടിആർഎസ് ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശർമിള നിരാഹാരം പ്രഖ്യാപിച്ചിരുന്നു.
……………………………
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

