വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി.
…………………………….
ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്.
…………………………….
കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയില്‍ പഠിപ്പ് മുടക്കും.
…………………………….
ആറു സര്‍വകലാശാലകളില്‍ ചാന്‍സലര്‍മാരെ നിയമിക്കുന്നതിലൂടെ അധിക ചെലവ് ഉണ്ടാകില്ലെന്നു മന്ത്രി പി.രാജീവ്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി വിഷയ വിദഗ്ധരെ ചാന്‍സലര്‍മാരാക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
…………………………….
വയനാട്ടില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ്ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജില്‍നിന്ന് പുറത്താക്കുക.
…………………………….
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോ. തങ്കു തോമസ് കോശിയെ മാറ്റിനിര്‍ത്താന്‍ തീരുമാനം. അന്വേഷണം കഴിയുന്നത് വരെയാണ് മാറ്റി നിര്‍ത്തുക.
…………………………….
ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുന്‍ജുന്‍വാലയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
…………………………….
ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
…………………………….
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

