വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകം

ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, മറിച്ച് യുവാവ് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി 24വയസുള്ള സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാൾ നൽകിയ മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചിരുന്നു. സുധീഷിന്റെ അമ്മാവനാണ് കുഞ്ഞുമോൻ. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണുള്ളത്.

കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനായിരുന്നു സുധീഷിന്റെ ലക്ഷ്യം. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, മദ്യം വാങ്ങി അടപ്പിൽ ദ്വാരമിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചുശേഷം വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply