വഴിക്കടവിലെ അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എൽഡിഎഫ്

വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എൽഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചുള്ള എൽഡിഎഫ് മാർച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പന്നിയെ കെണി വയ്ക്കുന്നത് പഞ്ചായത്ത് ഒത്താശയോടെയാണ്. മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷം. യുഡിഎഫ് നിഗൂഢ പദ്ധതികൾ ആവിഷ്കരിച്ച് നിൽക്കുകയാണ്. കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോൺഗ്രസ് ഓർക്കണം. ഒരു പഞ്ചായത്ത് കിട്ടിയാൽ പന്നിക്കെണി ആണെങ്കിൽ കേരളം കിട്ടിയാൽ എന്തായിരിക്കും ഇവരുടെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply