വര്‍ഷങ്ങളായി തന്നെ പിന്തുടര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്യുന്ന സ്ത്രീയെ വെളിപ്പെടുത്തി സുപ്രിയ മേനോന്‍

വര്‍ഷങ്ങളായി തന്നെ പിന്തുടര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്യുന്ന സ്ത്രീയെ വെളിപ്പെടുത്തി സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ യുവതിയുടെ മുഖവും പേരും വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രിയ ബുള്ളിയിങിനോട് പ്രതികരിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനായി യുവതി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് തന്നെ യുവതി ആരെന്ന് താന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവര്‍ക്കൊരു കുഞ്ഞുണ്ടെന്നതിനാല്‍ വിട്ടു കളഞ്ഞതാണെന്നാണ് സുപ്രിയ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. ഫില്‍റ്ററിന് പോലും അവരുടെ ഉള്ളിലെ വെറുപ്പ് മറച്ചു വെക്കാന്‍ സാധിക്കില്ലെന്നും സുപ്രിയ പറയുന്നു.

”ക്രിസ്റ്റീന എല്‍ദോയെ പരിചയപ്പെടൂ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകള്‍ പങ്കുവെക്കുകയാണ് ഇവര്‍. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ ഇവരെ സ്ഥിരമായി ബ്ലോക്ക് ചെയ്ത് വരികയായിരുന്നു. വര്‍ഷങ്ങള്‍ മുമ്പ് തന്നെ ഇവര്‍ ആരെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊരു ചെറിയ മകനുണ്ടെന്ന് അറിഞ്ഞതിനാല്‍ വിട്ടുകളുകയായിരുന്നു. പക്ഷെ 2018 മുതല്‍ ഇവര്‍ എനിക്കെതിരെ തുപ്പുന്ന വൃത്തികേട് മറയ്ക്കാന്‍ ഈ ഇട്ടിരിക്കുന്ന ഫില്‍ട്ടറിന് പോലും സാധിക്കില്ല” എന്നാണ് സുപ്രിയയുടെ പ്രതികരണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply