ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാന്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനം ഓടിച്ചുകയറ്റി പോലീസ്. ഓപറേഷൻ തിയറ്ററിനുള്ളില്‍വെച്ച് വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസറെ പിടികൂടാനായിരുന്നു ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള എയിംസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് പോലീസ് എത്തിയത്. രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാർഡിലെക്കാണ് എസ്‍യുവി ഓടിച്ചുകയറ്റിയത്.
പ്രതി ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇയാൾ ഡോക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്നും പോലീസ് പറയ്യുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സിങ് ഓഫീസറെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് എയിംസിലെ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഡോക്ടർമാർ ആശുപത്രിക്ക് മുൻപിൽ തടിച്ചു കൂടിയതിനാലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ വാർഡിലേക്ക് വാഹനം ഓടിച്ചത് എന്നാണ് റിപ്പോർട്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

