ലോകത്തിലെ ആദ്യ എ.ഐ പൊതു സേവകനെ അവതരിപ്പിച്ച് അബൂദബി

ദുബൈയിൽ നടക്കുന്ന ജൈടെക്‌സ് ഗ്ലോബൽ 2025 വേദിയിൽ ലോകത്തിലെ ആദ്യ എ.ഐ പൊതു സേവകനെ അവതരിപ്പിച്ച് അബൂദബി.അബൂദബി സർക്കാരിന്റെ സർക്കാർ സേവനങ്ങളായ ലൈസൻസ് പുതുക്കൽ, ബിൽ അടക്കൽ, ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെ അപ്പോയിൻമെന്റ് തുടങ്ങിയ കാര്യങ്ങൾ ഓട്ടോ മാറ്റിക് ആയി താം ഓട്ടോഗവ് നിർവഹിക്കും.

ഇതിനായി ഉപയോക്താക്കൾ ലോഗിൻ ചെയ്യുകയോ മറ്റോ ചെയ്യേണ്ടി വരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ ഓട്ടോമാറ്റിക് ആയി നടക്കുകയും താമസക്കാർക്ക് അവരുടെ ജീവിതത്തിരക്കുകളിൽ മുഴുകാനും ഇതിലൂടെ കഴിയും. നവീകരിച്ച താം പ്ലാറ്റ്‌ഫോമിൽ 1100ലേറെ പൊതു, സ്വകാര്യ സർവിസുകളാണ് ഏകീകരിച്ചിട്ടുള്ളത്. താം ഉപയോക്താക്കൾക്ക് തങ്ങളുടെ വ്യക്തിഗത തെരഞ്ഞെടുപ്പുകളും സെറ്റ് ചെയ്തുവെക്കാനാവും.താമിലെ വ്യക്തിഗത ഡാഷ് ബോർഡിൽ ഭാവിയിൽ പുതുക്കേണ്ട രേഖകൾ അടക്കമുള്ളവയുടെ റിമൈൻഡർ സെറ്റ് ചെയ്ത് വെക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടന്ന് താം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അസ്‌കർ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply