ലോകകപ്പ് യോഗ്യത; ഖത്തർ-യു.എ.ഇ പോരാട്ടം ഇന്ന്

ലോകകപ്പ് ഏഷ്യൻ യോഗ്യതയുടെ അവസാന പോരാട്ടം ചൊവ്വാഴ്ച ദോഹ ജാസിം ബിൻ സ്റ്റേഡിയത്തിൽ രാത്രി 9മണിക്ക് അരങ്ങേറും. ആതിഥേയരായ ഖത്തറും യു.എ.ഇയും തമ്മിലാണ് പോരാട്ടം. അതേസമയം ജിദ്ദ അബ്ദുല്ല സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 10.45ന് ഇറാഖും ആതിഥേയരായ സൗദി അറേബ്യയും ഏറ്റുമുട്ടും. ഒമാനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് യു.എ.ഇ കളത്തിലിറങ്ങുന്നത്. ഖത്തറിന് യോഗ്യത നേടണമെങ്കിൽ വിജയം നിർബന്ധമാണ്. യു.എ.ഇയെ സംബന്ധിച്ചിടത്തോളം സമനില നേടിയാൽതന്നെ നാലു പോയന്റു്‌റുമായി മെക്സിക്കോ-യു.എസ്.എ-കാനഡ ലോകകപ്പിൽ കളിക്കാം. രാജയപ്പെട്ടാൽ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിനായി കാത്തിരിക്കേണ്ടിവരും. ഇതുവരെയുള്ള കണക്കിൽ 36 തവണ ഏറ്റുമുട്ടിയപ്പോൾ 14 മത്സരങ്ങളിൽ ഖത്തറും 12 തവണ യു.എ.ഇയും വിജയിച്ചു.ലോക റാങ്കിങ്ങിൽ ഖത്തറാണ് മുന്നിൽ. 53-ാം സ്ഥാനക്കാരായ ഖത്തറും 67-ാം സ്ഥാനത്തുള്ള യു.എ.ഇയും മത്സരിക്കുമ്പോൾ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply