ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണ ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയെന്ന് ഹൈക്കോടതി വിമർശനം. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും അറബി, മഹൽ ഭാഷകൾ പഠിപ്പിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു. ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവ് തുടരാൻ നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭാഷക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏതൊരു മാറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും കോടതി നിരീക്ഷിച്ചു. വിശദമായ പഠനം നടത്തി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പിന്നീട് കോടതിയെ സമീപിക്കാമെന്നും മെറിറ്റ് നോക്കി അപ്പോൾ പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Leave a Reply