റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. 2025 ഏപ്രിൽ 19-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റെയിൽവേ സ്റ്റേഷൻ, ജരീർ ഡിസ്ട്രിക്ട് സ്റ്റേഷൻ എന്നീ പുതിയ മെട്രൊ സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു. റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈൻ ജിദ്ദ റോഡ് മുതൽ ഖഷം അൽ ആൻ മേഖലയിലെ സെക്കന്റ് ഈസ്റ്റേൺ റിങ് റോഡ് വരെയാണ് സർവീസ് നടത്തുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply