ലൈംഗിക പീഡനാരോപണ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുമ്പോൾ, അന്വേഷണത്തിൽ വേഗം കൂട്ടി പ്രത്യേക അന്വേഷണസംഘം. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറെ അന്വേഷണസംഘം കസ്റ്റിഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.രാഹുലിനെ ബംഗളൂരുവിലെത്തിച്ചത് ഇയാളാണ് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇതിനിടെ രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രാഹുൽ പോയതായി പൊലീസിന് സംശയം. രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. രഹസ്യ സ്വഭാവത്തിൽ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കർശന നിർദേശം നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

