വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കുറ്റം തെളിഞ്ഞാൽ കഠിനമായ നടപടിയുണ്ടാകും. ഒരു മനുഷ്യനും ചെയ്യാൻ പാടില്ലാത്ത നടപടിയാണ് പവിത്രൻ്റേതെന്നും മന്ത്രി വിമർശിച്ചു.
രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് പോലീസാണ് എ പവിത്രനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പേലീസാണ് എ പവിത്രനെതിരെ കേസെടുത്തിരിക്കുന്നത്. എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരി നൽകിയ പരാതിയിലാണ് കേസെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

