മെ​ഡ്‍ലീ​ൻ ക​പ്പ​ലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ

​ഗാസയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെ​ഡ്‍ലീ​ൻ ക​പ്പ​ലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും പേരെ ഉടൻ തന്നെ തിരിച്ചയക്കും. ഇവരെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തിച്ചിരിക്കുകയാണ്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തും​ബ​ർ​ഗ് അ​ട​ക്ക​മു​ള്ള 12 ആ​ക്ടി​വി​സ്റ്റു​ക​ളെ​യാ​ണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മാസങ്ങളായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പോയ കപ്പലിനെ ‘സെൽഫി യാനം’ എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പരിഹസിച്ച് വിളിച്ചത്. കസ്റ്റഡിയിലെടുത്തവരുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇവരെ വിമാനത്താവളത്തിൽ സന്ദർശിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. നാടുകടത്തൽ രേഖകളിൽ ഒപ്പിട്ട് രാജ്യംവിടാൻ തയാറാകാത്തവരെ കോടതിയിൽ ഹാജരാക്കി നാടുകടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply