മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മുനമ്പം ജനതയുടെ റെവന്യൂ അവകാശം തിരികെ നൽകമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരൺ റിജിജു പറഞ്ഞു. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായിട്ടാണ് ഇവിടെ എത്തുന്നത്. പക്ഷെ ഈ പ്രശ്നം നേരിട്ട് അറിയാം. ഇവിടെ ഇപ്പോൾ എത്തിയിരികുനത് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പിലാണ്. ഉറപ്പ് നൽകാൻ ആണ്. നിങ്ങൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന നേതാവ് ആണ് മോദി. രാജ്യത്ത് വിവിധ മതങ്ങൾ ഉണ്ട്. മതേതര രാജ്യത്ത് എല്ലാവർക്കും അവകാശങ്ങൾ ഉണ്ട്.

എന്നാൽ വഖഫ് ബോർഡിന് നിയന്ത്രണം ഇല്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയുന്ന നിയമം കേന്ദ്രം മാറ്റി എഴുതി. കിരാത നിയമം മാറ്റി എഴുതി. രാജ്യത്ത് മുനമ്പം പോലെ പ്രശ്നത്തിൽ ആയ നിരവധി മനുഷ്യർ ഉണ്ട്. എല്ലാവർക്കും തുല്യ നീതി ഉറപ്പിക്കാൻ ആണ് നിയമം. കോൺഗ്രസ്‌ അടക്കം പ്രതിപക്ഷം ഇതിൽ ഞങ്ങളെ കുറ്റപ്പെടുത്തി. എന്നാൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നത് വരെ നിങ്ങൾക്ക് ഒപ്പം അവിശ്രമം പോരാടും. മുനമ്പത്ത് രാഷ്ട്രീയ പ്രശ്നം ആയല്ല ബിജെപി കാണുന്നത്. മനുഷ്യത്വ പ്രശ്നം ആണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply