കർണാടകയിലെ മാണ്ഡ്യയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്
എത്തിയ മൂന്ന് വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു. മാണ്ഡ്യയിലെ ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് അപകടമുണ്ടായത്. 15 കുട്ടികളാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അതിൽ 6 കുട്ടികളായിരുന്നു കനാലിൽ ഇറങ്ങിയത്.
കനാലിൽ പാത്രങ്ങൾ മുക്കുന്നതിനിടെ ഒരു കുട്ടി കാൽ വഴുതി വെള്ളത്തിൽ മുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് വിദ്യാർത്ഥികൾ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുറന്ന് അവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
മൈസൂരു ഉദയഗിരി ഹാജിറ റിസ്വാൻ മദ്‌റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹാനി (14), ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഫ്രീൻ (13), ജാനിയ പർവീൻ (13) എന്നിവരാണ് മരിച്ചത്. ഹാനിയുടെയും അഫ്രീന്റെയും മൃതദേഹങ്ങൾ കനാലിൽ നിന്ന് കണ്ടെടുത്തു. ജാനിയ പർവീണിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.ആയിഷ (13), ആൽബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി മൈസൂരുവിലെ കെആർ ആശുപത്രിയിൽ എത്തിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

