ഭീകരർക്കായി ജമ്മുകശ്മീരിലെ കിഷ്ത്വാർ മേഖലയിൽ തിരച്ചിൽ

ജമ്മുകശ്മീരിലെ കിഷ്ത്വാർ മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം. ശക്തമായ വെടിവെപ്പാണ് ഇന്നലെ മേഖലയില്‍ ഉണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. നേരത്തെ സോപ്പിയാൻ ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് 6 ഭീകരരെ സൈന്യം വധിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല.

അതിനിടെ ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യന്വേഷണ വിഭാഗം തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേപ്പാൾ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ പരിശീലനം ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ-യുടെ നിർദേശപ്രകാരം ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ അടക്കം ഇവർ ശേഖരിച്ചിരുന്നു എന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply