ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തു, മുഖ്യമന്ത്രിയാകുന്നത് പത്താം തവണ, സാമ്രാട്ടും വിജയ്കുമാറും ഉപമുഖ്യമന്ത്രിമാർ

ബിഹാറിൽ അധികാരത്തിൽ തിരിച്ചെത്തിയ എൻഡിഎ സർക്കാരിന്റെ നേതൃത്വത്തിൽ നിതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ്‌കുമാർ ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കണ്ട് രാജിക്കത്ത് സമർപ്പിച്ചിരുന്നു.243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ ബിഹാറിൽ അധികാരത്തിൽ വീണ്ടുമെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply