ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണം ഊർജിതമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുതിർന്ന നേതാക്കളും പ്രചാരണത്തിനായി ബിഹാറിൽ എത്തും. ജെഡിയു മുഴുവൻ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകിയിരുന്നു.മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണത്തിനായി ബിഹാറിൽ എത്തി. ദനാപൂരിലും സഹർസയിലും ആയി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാർ മുഖ്യമന്ത്രിമാർ പ്രമുഖ നേതാക്കൾ തുടങ്ങിയവർ എൻഡിഎയുടെ പ്രചാരണത്തിനായി ബീഹാറിൽ എത്തും.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, മന്ത്രി നിതിൻ നബിൻ ഉൾപ്പെടെ ബിജെപി സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.നിതീഷ് കുമാർ സർക്കാറിന്റെ നേതൃത്വത്തിൽ ബിഹാർ വികസനങ്ങൾ കൈവരിച്ചുവെന്നും. എൻഡിഎ തന്നെ ഒരിക്കൽ കൂടി അധികാരത്തിൽ എത്തുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പറഞ്ഞു. 101 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ജെഡിയുവും പൂർത്തിയാക്കി.വനിതകളും യുവാക്കളും സാമുദായിക നേതാക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

