ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത മന്ത്രിയുടെ നിര്‍ദേശം, നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. പ്രൈവറ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിർദ്ദേശം നല്‍കികയായിരുന്നു. കോതമംഗലം ബസ് സ്റ്റാന്‍ഡിലെ പരിപാടിക്കിടെയായിരുന്നു നടപടി. അയിഷാസ്, സെന്റ് മേരീസ് എന്നീ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വെള്ളാപ്പള്ളിയുടെ രാജി പരാമർശത്തിൽ പരിഹാസവുമായി ഗണേഷ് കുമാർ
എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ രാജി പരാമർശത്തിൽ പരിഹാസവുമായി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. ഈ പറഞ്ഞയാൾക്ക് പണ്ട് മുതലേ എന്നോട് പ്രത്യേക സ്നേഹമാണ്. എന്റെ പേരിൽ രണ്ട് ദൈവങ്ങളുണ്ട്. പറയും തോറും പുണ്യം കിട്ടുമെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. മന്ത്രി വാസവൻ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പരാമര്‍ശം. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply