ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗാപൂരിലെ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് 23 കാരിയായ വിദ്യാർത്ഥിനിയെ ആക്രമിച്ചത്.
സംഭവസമയത്ത് പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഭക്ഷണം കഴിക്കാനായി പോയതിനിടെയാണ് അതിക്രമം നടന്നത്.

സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കണമെന്ന് മമതാ ബാനർജി സർക്കാറിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി എക്‌സ് പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റർ സന്ദർശിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവിധ പിന്തുണയും ഉറപ്പാക്കും എന്നും അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply