തൃശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്. പിന്നാലെ 22കാരനായ പ്രതിയെ വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
