മലയാള സാഹിത്യത്തിനും മലയാള ഗാന ശാഖയ്ക്കും തന്റേതായ സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദർ വിടപറഞ്ഞിട്ട് 2023 ജൂൺ 22ന് 2 വർഷം തികയുകയാണ്. നൈതികതയുടെയും ഉയർന്ന മാനവികതയുടെയും സുഗന്ധം പ്രസരിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ എല്ലാം ക്രോഡീകരിച്ച് ‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നു.
മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രശസ്ത കവിയും വയലാർ അവാർഡ് ജേതാവുമായ പ്രഭാവർമ്മ പുസ്തകം പ്രകാശനം ചെയ്യുന്നു. പ്രശസ്ത കവിയും സാഹിത്യകാരനും ചലചിത്രകാരനുമായ ശ്രീകുമാരൻതമ്പി പുസ്തകം പരിചയപ്പെടുത്തും. ശ്രീകുമാരൻ തമ്പി അവതാരികയെഴുതിയ പുസ്തകത്തിന്റെ ആമുഖക്കുറിപ്പ് പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനുമായ കാനേഷ് പുന്നൂരിന്റേതാണ്. പുസ്തക പ്രകാശന ചടങ്ങിൽ നിരവധി സാഹിത്യകാരന്മാരും കവികളും പങ്കെടുക്കും.
‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ എന്ന പേരിൽ ഡി. സി. ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഡി.സി.ബുക്‌സ്/കറണ്ട് ബുക്‌സ് എന്നീ സ്റ്റാളുകളിൽ ലഭ്യമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

