പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്.പതിറ്റാണ്ടുകളായി ഉപയോഗിച്ചുപോന്ന പിൻകോഡ് സംവിധാനം ഇനിയില്ല. അതിന്റെ പകരക്കാരനായി, കൂടുതൽ കൃത്യതയോടെ ലൊക്കേഷൻ തിരിച്ചറിയാൻ കഴിയുന്ന ഡിജിറ്റൽ വിലാസ സംവിധാനമായ ഡിജിപിൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.പിൻകോഡുകൾ ഒരു വ്യാപക പ്രദേശത്തെ മാത്രം പ്രതിനിധീകരിക്കുമ്പോൾ, ഡിജിപിൻ ഓരോ വീടിനെയോ സ്ഥാപനത്തിനെയോ നാലു മീറ്റർ ചുറ്റളവിൽ കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കും.
10 അക്ക ഡിജിറ്റൽ കോഡാണ് ഡിജിപിന്നനുള്ളത്. ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സർക്കാർ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ വീട് കണ്ടെത്തി കോഡ് കണ്ടെത്താം. കത്തിടപാടുകൾ കൃത്യസ്ഥലത്ത് എത്തിക്കാനും ആംബുലൻസ്, അഗ്‌നിശമന വിഭാഗം പോലുള്ള എമർജൻസി സേവനങ്ങൾക്ക് ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ സഹായകമാവും.
കത്തിടപാടുകൾ മാത്രമല്ല, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളെ സംബന്ധിച്ചും കൃത്യമായ ലൊക്കേഷനിൽ പാഴ്സൽ എത്തിക്കാൻ ഡിജിപിൻ വഴി കഴിയുമെന്നാണ് അവകാശവാദം.
നിങ്ങളുടെ ഡിജിപിൻ എങ്ങനെ കണ്ടെത്താം?
https://dac.indiapost.gov.in/mydigipin/home എന്ന സർക്കാർ വെബ്‌സൈറ്റാണ് ഡിജിപിൻ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്‌സൈറ്റ് സന്ദർശിച്ച്, നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്തിയതിന് മുകളിൽ ക്ലിക്ക് ചെയ്താൽ 10 അക്ക ഡിജിപിൻ മനസിലാക്കാനാകും. ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

