പിഎം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ ജെബി മേത്തർ

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. പിണറായി മോദി, മകൾ, മണി അങ്ങനെയാണ് മുഖ്യമന്ത്രി ഇനി അറിയപ്പെടാൻ പോകുന്നത്. സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ മഹിള കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തും. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ തുടർച്ചയായി സർക്കാർ തഴയുകയാണ്. പിണറായി പ്രൈവറ്റ് പ്രൊജക്ട് ആണ് കേരളത്തിൽ നടപ്പാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നടപടികൾ സ്വീകരിച്ചു. രാഹുൽ വിഷയത്തിൽ മാധ്യമപ്രവർത്തകർക്കെതിരായ ആര് സൈബർ ആക്രമണം നടത്തിയാലും നടപടി സ്വീകരിക്കും. മഹിള കോൺഗ്രസ് ഭാരവാഹികളായ ആരും സൈബർ ആക്രമണം നടത്തിയതായി അറിയില്ലെന്നും അവർ പ്രതികരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply