എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി. അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.
പുലർച്ചെ രണ്ട് മണിയോടെയാണ് പാലാരിവട്ടത്തു നിന്ന് യാസിർ അറാഫത്ത് എക്സൈസ് പരിശോധനാ സംഘത്തിന്റെ പിടിയിലായത്. ഉദ്യോഗസ്ഥർ ബാഗും പാന്റിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ 14 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എംഡിഎംഎ കണ്ടെടുക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു. ബാഗിനുള്ളിൽ പ്രത്യേക കവറിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

