പാട്ടിന്റെ പകർപ്പവകാശ കേസ്; ഇളയരാജയുടെ ആവശ്യം തള്ളി സോണി മ്യൂസിക്

പാട്ടിന്റെ പകർപ്പവകാശ കേസിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ആവശ്യം തള്ളി സോണി മ്യൂസിക്. പാട്ടുകളിലൂടെ കിട്ടിയ വരുമാനത്തിന്റെ കണക്ക് ഇളയരാജയ്ക്ക് നൽകാൻ ആകില്ലെന്ന് സോണി മ്യൂസിക് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വരുമാനത്തിന്റെ കണക്ക് നൽകാണ് കഴിയില്ലെന്നാണ് സോണി മ്യൂസിക് മദ്രാസ് കോടതിയെ അറിയിച്ചത്. നിർമാതാക്കളിൽ നിന്ന് പ്രതിഫലം വാങ്ങി പാടിയ പാട്ടുകളിൽ പകർപ്പവകാശം തനിക്കാണെന്ന് ഇളയരാജ ആദ്യം തെളിയിക്കട്ടെ എന്നും സോണി മ്യൂസിക് പ്രതികരിച്ചു. അതേസമയം, മുദ്ര വെച്ച കവറിൽ സോണി കമ്പനി കോടതിക്ക് കണക്ക് നൽകി. കോടതി മാത്രം പരിശോധിക്കണമെന്നാണ് സോണി മ്യൂസികിന്റെ ആവശ്യം. മുദ്ര വെച്ച കവർ രീതിയോട് സുപ്രീംകോടതിക്ക് വിയോജിപ്പ് ആണെന്ന് ഇളയരാജ പ്രതികരിച്ചു. കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള സോണിയുടെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ കവർ തത്ക്കാലം തുറക്കുന്നില്ലെന്ന് കോടതി അറിയിച്ചു.

പാട്ടിന്റെ കോപ്പി റൈറ്റ് വിവാദങ്ങളിൽ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളിൽ പലപ്പോഴും ഇളയരാജയുടെ പാട്ടുകൾ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുമ്പോൾ അദ്ദേഹം നിയമപരമായി തന്നെയാണ് അതിനെ നേരിടാറ്. അടുത്തിടെ അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഇളയരാജയുടെ പാട്ടുകൾ സമ്മതമില്ലാതെ ഉപയോഗിച്ചതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയില്‍ സിനിമയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

ഇളയരാജയുടെ സംഗീതത്തിലുള്ള മൂന്ന് ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഒത്ത രൂപായ് താരേൻ, എൻ ജോഡി മഞ്ഞക്കുരുവി, ഇളമൈ ഇതോ ഇതോ എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു ഇളയരാജ പരാതിയുമായി രംഗത്ത് എത്തിയത്. രേഖാമൂലമുള്ള ക്ഷമാപണവും അഞ്ച് കോടി രൂപ നഷ്‍ടപരിഹാരവുമായിരുന്നു ഇളയരാജ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിയമപ്രകാരം ഗാനത്തിന്റെ പകര്‍പ്പവകാശം ഉള്ളവരില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‍സ് വാദിച്ചത്. തുടര്‍ന്ന് വിശദമായ വാദത്തിനുശേഷം ഇളയരാജയുടെ ഗാനങ്ങളോട് കൂടി ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കുകയായിരുന്നു. ഇതിന് പിന്നാവെയാണ് നെറ്റ്‍ഫ്ലിക്സ് അജിത് ചിത്രം പിൻവലിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply